വേള്‍ഡ് മലയാളി കൗണ്‍സിലിന് അഭിവാദ്യം അര്‍പ്പിച്ചു ഫൊക്കാന ഫോമാ നേതാക്കള്‍

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്ക് സ്തുത്യര്‍ഹമാണെന്നും, പ്രവാസികളുടെ വിജ്ഞാനവും, മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

കൊച്ചി: ജനുവരി 13ന് ടാജ് ഗേറ്റ് വെ ഹോട്ടലില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ബിസിനസ്സ് സമ്മിറ്റിനും, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് സെമിനാറിനും അഭിവാദ്യം അര്‍പ്പിക്കുന്നതിന് അമേരിക്കയില്‍ നിന്നും എത്തിചേര്‍ന്ന ഫൊക്കാന ഫോമ നേതാക്കള്‍ ഒരേ വേദിയില്‍ അണിനിരന്നത് ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ പിള്ള, ഫോമാ പ്രസിഡന്റ് രാജു ചാമത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അമേരിക്കയില്‍ നിന്നും എത്തിചേര്‍ന്ന പ്രവര്‍ത്തകര്‍ പങ്കെടുത്തത്. പോള്‍ കറുകപ്പിള്ളില്‍, അലക്‌സ് വിളനിലം, എ.കെ. ചെറിയാന്‍, അനിയന്‍ ജോര്‍ജ്, ഡോ.കെ.എസ്.പിള്ള, പി.പി.ചെറിയാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് അവാര്‍ഡ് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്ക്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ പങ്ക് സ്തുത്യര്‍ഹമാണെന്നും, പ്രവാസികളുടെ വിജ്ഞാനവും, മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നവമിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ്‌ചെയര്‍മാന്‍ കെവരദരാജന്‍ കൗണ്‍സില്‍ ആഗോള പരിസ്ഥിതി വിഭാഗം ചെയര്‍മാന്‍ ശിവന്‍ മഠത്തില്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

-