വെനസ്വേലയിൽ ജയിലിൽ തീപിടിത്തo 68 പേർ വെന്തുമരിച്ചു.
കാരക്കസ്: വെനസ്വേലയിലെ ജയിലിലുണ്ടായ തീപിടിത്തത്തിൽ 68 പേർ വെന്തുമരിച്ചു. വെനസ്വേലയിലെ വടക്കൻ നഗരമായ വെലെൻസിയായിലെ ജയിലിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച അറ്റോണി ജനറലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നാല് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അറ്റോർണി ജനറൽ താരിക് സാബ് അറിയിച്ചു. സംഭവത്തെ തുടർന്നു ജയിലിനു സമീപം നിരവധി ആളുകളാണ് പ്രതിഷേധവുമായി തടിച്ചു കൂടിയിരിക്കുന്നത്.അക്രമാസക്തരായ ജനക്കൂട്ടം ജയിൽനിന് പോലീസുകാരുമായി ഏറ്റുമുട്ടി . നിരവധിപേർക്ക് പരിക്കുണ്ട് .ജയിൽ കഴിഞ്ഞിരുന്ന താങ്കളുടെ പ്രിയപ്പെട്ടവർ വെന്തുമരിച്ചെന്നറിഞ്ഞ എത്തിയ ആളുകൾ വലിയതോതിൽ പ്രഷേധം അഴിച്ചുവിട്ടിട്ടുണ്ട് . അത്യം ജൈലിനുമുന്നിൽ മാത്രം നടന്ന പ്രതിഷേധം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യപിച്ചുകൊണ്ടിരിക്കുയാണ്