വിവാദ ഖനി രാജാവിന്റെ സഹോദരന് കർണാടകയിൽ ബി ജെപി സീറ്റ്
ബംഗളുരു: വിവാദ ഖനി രാജാവ് ജി.ജനാർധൻ റെഡ്ഡിയുടെ സഹോദരനു കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകി.
തിങ്കളാഴ്ച ബിജെപി പ്രഖ്യാപിച്ച 82 സ്ഥാനാർഥികളുടെ പട്ടികയിലാണ് റെഡ്ഡിയുടെ ഇളയ സഹോദരൻ ജി.സോമശേഖർ റെഡ്ഡിയും ഇടംപിടിച്ചത്. ബെല്ലാരി സിറ്റിയിൽനിന്നാണ് സോമശേഖർ റെഡ്ഡി മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകൻ കുമാർ ബംഗാരപ്പയ്ക്കും ബിജെപി അവസരം നൽകി. സോരബ് മണ്ഡലത്തിൽനിന്നാണു കുമാർ മത്സരിക്കുന്നത്. അനധികൃത ഖനന കേസിൽ ആരോപണവിധേയനാണ് ജി.ജനാർധൻ റെഡ്ഡി.
ഈ മാസം എട്ടിന് ബിജെപി 72 പേർ ഉൾപ്പെടുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. 224 അംഗ കർണാടക നിയമസഭയിലേക്ക് മേയ് പന്ത്രണ്ടിനാണു തെരഞ്ഞെടുപ്പ്. 15ന് ഫലം പ്രഖ്യാപിക്കും.