വിശ്വാസികളോടുള്ള നിലപാടില്‍ വ്യക്തത വരുത്താന്‍ സി.പി.എം തീരുമാനം
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമല വിഷയമാണെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു.
വിശ്വാസകാര്യത്തില്‍ വ്യക്തത വരുത്തി സി.പി.എം. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടി രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന സമിതി അംഗീകാരം നല്‍കി. ശബരിമല വിഷയം തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ കനത്ത പരാജയത്തിന് പിന്നില്‍ ശബരിമല വിഷയമാണെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് അഭിപ്രായം തേടിയിരുന്നു. ഈ ഗൃഹസമ്പര്‍ക്ക പരിപാടിയിലെ അഭിപ്രായങ്ങളാണ് പ്രധാനമായും സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് തങ്ങളെ വോട്ട് മാറ്റിചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് വീട്ടുകാര്‍ നേതാക്കളോട് വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ വിശ്വാസകാര്യത്തില്‍ വ്യക്തത വരുത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.