വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

0

തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബിപ്ലബിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിക്കുകയായിരുന്നു. ബിപ്ലബിനെ മോദി ശാസിക്കുമെന്നാണ് സൂചന.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന്‍റെ മണ്ടന്‍ പ്രസ്താവനകള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് ഇടപെടാന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയും തീരുമാനിച്ചത്. മഹാഭാരതയുദ്ധകാലത്ത് ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്ക് പോകാതെ മുറുക്കാന്‍ കട നടത്തി വരുമാനമുണ്ടാക്കണമെന്നുമെല്ലാം പറഞ്ഞ് നിരന്തരം പരിഹാസ്യമായിരുന്നു ബിപ്ലബ് ദേവ്. ബിപ്ലബിന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിവില്‍ എഞ്ചിനീയര്‍മാര്‍ മാത്രം സിവില്‍ സര്‍‍വ്വീസില്‍ പ്രവേശിച്ചാല്‍ മതിയെന്നും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ വേണ്ടെന്നുമായിരുന്നു വിവാദമായ മറ്റൊരു പ്രസ്താവന.

യുവാക്കള്‍ക്ക് തൊഴിലെന്ന മുദ്രാവാക്യമുയര്‍ത്തി ത്രിപുരയില്‍ അധികാരത്തിലേറിയശേഷം അതിന് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബിജെപി നേതൃത്വത്തിന്‍റേയും നിലപാട്. പ്രസ്താവനകളുടെ പേരില്‍ ബിപ്ലബിനെ മോദി ശാസിക്കുമെന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയിലെത്തുന്ന ബിപ്ലബുമായി ഇത് സംബന്ധിച്ച് സംസാരിക്കും. എന്നാല്‍ തന്നെ പ്രസ്താവനകളുടെ പേരില്‍ ഡല്‍ഹിക്ക് വിളിച്ചുവരുത്തിയതല്ലെന്നും മറിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള കൂടിക്കാഴ്ചയാണെന്നുമാണ് ബിപ്ലബിന്‍റെ വിശദീകരണം

കുമാര്‍ ദേവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബിപ്ലബിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിക്കുകയായിരുന്നു. ബിപ്ലബിനെ മോദി ശാസിക്കുമെന്നാണ് സൂചന.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന്‍റെ മണ്ടന്‍ പ്രസ്താവനകള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ് ഇടപെടാന്‍ പ്രധാനമന്ത്രിയും പാര്‍ട്ടിയും തീരുമാനിച്ചത്. മഹാഭാരതയുദ്ധകാലത്ത് ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിക്ക് പോകാതെ മുറുക്കാന്‍ കട നടത്തി വരുമാനമുണ്ടാക്കണമെന്നുമെല്ലാം പറഞ്ഞ് നിരന്തരം പരിഹാസ്യമായിരുന്നു ബിപ്ലബ് ദേവ്. ബിപ്ലബിന്‍റെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സിവില്‍ എഞ്ചിനീയര്‍മാര്‍ മാത്രം സിവില്‍ സര്‍‍വ്വീസില്‍ പ്രവേശിച്ചാല്‍ മതിയെന്നും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ വേണ്ടെന്നുമായിരുന്നു വിവാദമായ മറ്റൊരു പ്രസ്താവന.

You might also like

-