വിമാനത്തിനുളളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന്. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കേസ് അന്വേഷിക്കും

"നിന്നെ ഞങ്ങൾ വച്ചേക്കില്ലടാ എന്ന് വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രോശിച്ചു "എന്നാണ് എഫ്ഐആർ

0

തിരുവനന്തപുരം |വിമാനത്തിനുളളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന്. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കേസ് അന്വേഷിക്കും.
വിമാനത്തിനുളളില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച് അപായപ്പെടുത്താനുളള കേസ് ആണ് സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കുന്ന കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ് പി പ്രജീഷ് തോട്ടത്തിലിനാണ്.

കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡികെ പൃഥീരാജ്, വലിയതുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിഎ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കൃഷ്ണന്‍ എന്നിവടരങ്ങുന്നതാണ് സംഘം.
ആക്രമണത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന ഉണ്ടോ എന്നതടക്കമുളള കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവര്‍, ടിക്കറ്റ് എടുത്ത് നല്‍കിയവര്‍ എന്നിവരെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ജില്ലകളിലായി നടന്ന ഗൂഢാലോചനയായതിനാലാണ് എസ് പി റാങ്കിലെ ഉദ്യോഗസ്ഥനെ തന്നെ കേസ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്.

വിമാനത്തിനുള്ളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കൊല്ലാനാണ് ശ്രമിച്ചതെന്ന് പൊലീസ് . “നിന്നെ ഞങ്ങൾ വച്ചേക്കില്ലടാ എന്ന് വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രോശിച്ചു “എന്നാണ് എഫ്ഐആർ. അറസ്റ്റിലായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ 27വരെ റിമാൻഡ് ചെയ്തു.മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ അനിലിന്റെ മൊഴിൽ വധശ്രമം, ഗൂഡാലോചന, എയർക്രാഫ്റ്റിൽ അതിക്രമം കാണിച്ചു എന്നീ വകുപ്പുകൾ പ്രതാരമാണ് കേസ്. ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർ ഗൂഡാലോചന നടത്തി വധിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. മൂന്നാം പ്രതി സുനിത് നാരായണൻ ഇപ്പോഴും ഒളിവിലാണ്. ഇൻഡിഗോ വിമാനത്തിന്റെ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജറും വലിയ തുറപൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് യാത്രക്കാർ തർക്കമുണ്ടാക്കിയെന്നാണ് മാത്രമാണ് പരാതിയിലുള്ളത്. വിമാനത്തിന്റെ പൈലറ്റോ, സിഐഎസ്എഫോ സംഭവിച്ച കാര്യങ്ങളെ കുറിച്ച് റിപ്പോർട്ട് പൊലീസിന് നൽകിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റിന്റെയും ക്രൂവിൻന്റെ മൊഴി രേഖപ്പെടുത്തുമെന്നും സിവിൽ ഏവിയേഷന്റെ റിപ്പോർട്ട് വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്

You might also like

-