വാരാപ്പുഴ കസ്റ്റഡി മരണം : എസ്പി എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം. കേസിൽ ജോർജിനെ പ്രതിയാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജോർജിനെ നേരത്തെ രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന് വീഴ്ച സംഭവിച്ചുവെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.