വരാപ്പുഴ കസ്റ്റഡി മരണം 3പോലീസുകാർ അറസ്റ്റിൽ
കൊച്ചി :വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ആളുമാറിയുള്ള അറസ്റ്റാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നു പൊലീസുകാരെ അറസ്റ്റു ചെയ്തു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും എസ്‍പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്‍പെഷ്യല്‍ സ്ക്വാഡില്‍(ആർ ടി ഫ്) പ്രവര്‍ത്തിക്കുന്നവരാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ സസ്‍പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടുവെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടായത്. പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനെ വഴിയില്‍ വച്ചും മതിലില്‍ ചേര്‍ത്ത് വച്ചും മര്‍ദിച്ചതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. രാവിലെ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയായിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴികളുടെ പിന്‍ബലം ഈ ശ്രമങ്ങളെ തകര്‍ക്കുകയായിരുന്നു.
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയവേ ആശുപത്രിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറിയാണെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത വരുത്തിയത്. വീടാക്രമണക്കേസിലെ പരാതിക്കാരന്റേതടക്കം നിരവധി സാക്ഷിമൊഴികൾ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം കേസ് രേഖകളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുമാറിയുള്ള അറസ്റ്റാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശൻ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെയും സഹോദരനെയും രാത്രി ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തൽ.
വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ആളുമാറിയുള്ള അറസ്റ്റാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നു പൊലീസുകാരെ അറസ്റ്റു ചെയ്തു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും എസ്‍പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്‍പെഷ്യല്‍ സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ സസ്‍പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ മര്‍ദിക്കുന്നത് കണ്ടുവെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടായത്. പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനെ വഴിയില്‍ വച്ചും മതിലില്‍ ചേര്‍ത്ത് വച്ചും മര്‍ദിച്ചതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. രാവിലെ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയായിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴികളുടെ പിന്‍ബലം ഈ ശ്രമങ്ങളെ തകര്‍ക്കുകയായിരുന്നു.
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയവേ ആശുപത്രിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ അറസ്റ്റ് ആളുമാറിയാണെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത വരുത്തിയത്. വീടാക്രമണക്കേസിലെ പരാതിക്കാരന്റേതടക്കം നിരവധി സാക്ഷിമൊഴികൾ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം കേസ് രേഖകളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുമാറിയുള്ള അറസ്റ്റാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശൻ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെയും സഹോദരനെയും രാത്രി ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തൽ.
പോലീസുകാരുടെ അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഘപെടുത്തുകിട്ടുള്ളതെന്ന് ഐ ജി ശ്രീജിത് പറഞ്ഞു അറസ്റ്റിലായ പോലീസുകാർ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടിൽ എത്തിയിരുന്നു .ഇവരുടെ നേതൃത്വത്തിലാണ് ശ്രീജിത്തിനെ പോലീസുകാർ മര്ത്ഥിക്കുന്നത് കേസിൽ ശ്രീജിത്തിന്റെ കുടംബത്തിന്റെ നീതി ലഭ്യമാക്കുമെന്നും ഐ ജി പറഞ്ഞു