വരാപ്പുഴ കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ പറവൂര്‍ സി.ഐക്ക് അടക്കം നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീര്‍, സിവില്‍ പൊലീസ് ഒാഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കേസില്‍ പ്രത്യേക അന്വേഷണ സംഘം, സി.ഐയും എസ്.ഐയുമടക്കം അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടിക്ക് ശുപാർശ ചെയ്തതിനെ തുടര്‍ന്നാണ് സസ്പെന്‍റഷന്‍.അറസ്റ്റിലുള്ള പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രത്യേക സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വരാപ്പുഴയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് മാത്രമല്ല അറസ്റ്റ് രേഖപ്പെടുത്തിയ സിഐയ്ക്കും എസ്.ഐയ്ക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് പ്രഥമിക റിപ്പോർട്ട്. വരാപ്പുഴ സ്റ്റേഷൻ ചുമതലയുണ്ടായിരുന്നു പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക് എന്നിവർക്കെതിരയാണ് നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളത്. കസ്റ്റഡിയിലെടുക്കുന്ന ഒരു പ്രതിയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് സിഐയും എസ്ഐയുമാണ്. ഇക്കാര്യത്തിൽ ഇരുവരും കുറ്റകരമായ വീഴ്ചവരുത്തി. മാത്രമല്ല ജിഡി ചുമതലയിലുണ്ടായിരുന്നു വരാപ്പുഴ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെയും റിപ്പോർട്ടിൽ പരമാർശമുണ്ട്.