വയനാട്ടിൽ മയക്കുമരുന്ന് വേട്ട രണ്ടുപേർ പിടിയിൽ

0

മാനന്തവാടി: നിരോധിത മയക്കുമരുന്ന് കടത്തി വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ മെഡിക്കൽ ഷോപ്പ് ഉടമ ഉൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി.
മുട്ടിൽ ടൗണിൽ നിന്നാണ് മെഡിക്കൽ ഷോപ്പ് ഉടമ ഉൾപ്പെടെ രണ്ടു പേർ വ്യത്യസ്ത കേസുകളിലായി പിടിയിലായത്. പൊഴുതന നെച്ചിക്കോട്ടിൽ മുഹമ്മദ് നൗഫൽ (29), മുട്ടിൽ ടൗണിലുള്ള അല്ലിപ്ര മെഡിക്കൽ ഷോപ്പ് ഉടമ പഴയ വൈത്തിരി ചേലക്കാട്ടിൽ കെ.പി. ഫൈസൽ (38) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽ മയക്കു മരുന്ന് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽ നിന്നും 20 നൈട്രസെപാം ഗുളികകളും 208 സ്പാസ്മോ പ്രോക്സിവോൺ പ്ളസ് ഗുളികകളും പിടികൂടി. ഫൈസലിൽ നിന്നും 70 നൈട്രസെപാം ഗുളികകളാണ് കസ്റ്റഡിയിലെടുത്തത്. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമാക്കിയാണ് ഇരുവരും മാരകമായ മയക്കുമരുന്ന് ഗുളികകൾ വില്പന നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിജി ടോമി, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എജെ ഷാജി, പ്രിവന്റീവ് ഓഫീസർമാരായ സിബി വിജയൻ, കെ രമേഷ്, എംസി ഷിജു, കെ മനോഹരൻ, സിവിൽ എക്സൈസ് ഓഫീസർ ഇവി ഏലിയാസ്, വീരാൻ കോയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത് വയനാട് എക്സൈസ് ഇന്റലിജൻസ്
വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റൈഡ് പിടികൂടിയ മയക്കുമരുന്ന തീവ്ര മനസികരോഗമുള്ള ആളുകളുടെ ചികിത്സക്കായി ഉപയോഗിക്കുന്നതാണ് .

You might also like

-