വയനാട്ടിൽ കർഷക ആത്മഹത്യ : അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാർക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വയനാട്ടിലെ പനമരം പഞ്ചായത്തിൽ വി ദിനേഷ് കുമാർ എന്ന കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് രാഹുൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാൻ കഴിയാത്തത് മൂലമുണ്ടായ സമ്മർദ്ദവും വിഷമവും അതി ജീവിക്കാൻ കഴിയാതെയാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞതായും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിക്കുന്നു. 2019 ഡിസംബർ 31 വരെ കാർഷിക വായ്പകൾക്കെല്ലാം കേരള സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുൽഗാന്ധി കത്തിൽ പറയുന്നു.
അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാർക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.