ലോയ കേസ്സ് വിധി ..രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’മറുപടി വേണം. കോൺഗ്രസ്
ഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെട്ടിരുന്ന സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിൽ തുടരന്വേഷണമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് രംഗത്ത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണെന്ന് വിധിയെന്ന് കോൺഗ്രസ് വിമർശിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ ദിവസമാണിന്ന്. ലോയയുടെ മരണത്തിൽ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവർത്തിച്ചു. ‘രാജ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ’ എന്നു കാണിച്ചു വാർത്താക്കുറിപ്പും കോൺഗ്രസ് പുറത്തിറക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമല്ല ഇരയുടെ പേര് രേഖപ്പെടുത്തുന്നതിൽവരെ വൈരുദ്ധ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളാണ് വിധി അവശേഷിപ്പിക്കുന്നത്. മരണത്തിൽ ബാഹ്യ ഇടപെടലോ മറ്റു ശ്രമങ്ങളോ ഉണ്ടായോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. മരണം സ്വഭാവികമാണോ അല്ലയോ എന്ന് അന്വേഷണത്തിലൂടെയല്ലാതെ എങ്ങനെ പറയാനാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സിപിഎമ്മും വിധിയെ ചോദ്യം ചെയ്ത് രംഗത്തുവന്നു. കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു.
സൊഹ്റാബുദീൻ കേസിന്റെ വിചാരണക്കിടെയായിരുന്നു ലോയയുടെ മരണം. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹം 2014 ഡിസംബർ ഒന്നിന് നാഗ്പുരിലാണ് മരണപ്പെട്ടത്.
ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോള റിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും മരണത്തിൽ അസ്വഭാവികതയുണ്ടെന്നും സഹോദരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം വിവാദമായത്.കേസുമായി ബന്ധപ്പെട്ട് ഏഴോളം പൊതു താല്പര്യ ഹർജികൾ പരിഹണിച്ച കോടതി ,ഹർജിക്കാരെ നിശിദമായി വിമർശിക്കുകയും .കേസ്സ് തള്ളുകയുമായിരുന്നു