ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു!!!!!

0

യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ റിലീസ് ദിവസം തന്നെ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരം ഇതുമൂലമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

 

സാധാരണ രീതിയില്‍ നാട്ടിലെ തിയറ്ററുകളില്‍ ആളനക്കമുണ്ടാക്കിയ സിനിമകള്‍ മാത്രമാണ് ആഴ്ചകള്‍ക്ക് ശേഷം ഗള്‍ഫിലെ തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ റിലീസ് ദിവസം തന്നെ ഗള്‍ഫ് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി സിനിമകാണാനുള്ള അവസരമാണ് ഐനെറ്റ് സ്ക്രീന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ മൂവീ തിയേറ്റര്‍ ഒരുക്കുന്നത്. യു.എ.ഇ യിലുള്ള സിനിമ ആസ്വാദകര്‍ക്ക് 25 ദിര്‍ഹത്തിന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി എത്രപേര്‍ക്ക് വേണമെങ്കിലും ഒരേസമയം സിനിമ കാണാന്‍ കഴിയും.

സംഭവകഥയിലെ നായകന്‍ തന്നെ സിനിമയിലും നായകനാവുന്ന കൃഷ്ണം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന സമയത്തുതന്നെ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യും. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലൂടെ ഐ നെറ്റ് സ്ക്രീന്‍ ഡൗണ്‍ലോഡ് ചെയ്യാം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന കൃഷ്ണം, ഡി.ആര്‍.എം ടെക്‌നോളജി ഉപയോഗിച്ച് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമ കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ മൂവീ തിയേറ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

You might also like

-