ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന് ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ
ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന്‍സ് നടത്തുന്നത്. പ്രശ്‌നക്കാരെ കര്‍ശനമായി തന്നെ നേരിടുമെന്ന് ഡ്യുറ്റര്‍ട്ടെ നേരത്തെ തന്നെ പറഞ്ഞിരുന്നു
ലോക്ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നര്‍ക്ക് മുന്നറിയിപ്പുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ആരെങ്കിലും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെച്ച് കൊല്ലുമെന്നാണ് ഡ്യുറ്റര്‍ട്ടെയുടെ മുന്നറിയിപ്പ്. ആരെ വേണമെങ്കിലും കൊല്ലാന്‍ പോലീസിനോടും സൈന്യത്തിനോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഫിലിപ്പൈന്‍സില്‍ ഒരു മാസത്തെ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഫിലിപ്പൈന്‍സ് നടത്തുന്നത്. പ്രശ്‌നക്കാരെ കര്‍ശനമായി തന്നെ നേരിടുമെന്ന് ഡ്യുറ്റര്‍ട്ടെ നേരത്തെ തന്നെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മനിലയിലെ ക്വീസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ ഭക്ഷണങ്ങളോ അവശ്യസാധനങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരായ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഇതിന് പിന്നാലെയാണ് ബുധനാഴ്ച്ച അര്‍ധരാത്രിയോടെ ഡ്യുട്ടേര്‍ട്ട് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രസിഡന്റ് സന്ദേശം കൈമാറി.ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. വിഷമം പിടിച്ച ഈ സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വലിയ കുറ്റമായി കണക്കാക്കും. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തല്‍ക്ഷണം വെടിവച്ച് കൊല്ലും. സര്‍ക്കാരിനെ പരാജയപ്പെടുത്താനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നവര്‍ പരാജയപ്പെടും’ ഡ്യൂട്ടേര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
ഈ സമയം എല്ലാവരും സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുക. കാരണം ഇത് വളരെ ഗുരുതരമായ കാര്യമാണ്. ആരോഗ്യ പ്രവര്‍ത്തകരെയോ ഡോക്ടര്‍മാരെയോ ആരും ഉപദ്രവിക്കാന്‍ പാടില്ല. പോലീസിനും സൈന്യത്തിനും എന്റെ ഉത്തരവ് ഇപ്രകാരമാണ്. ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍, അവരുടെ ജീവന്‍ അപകടത്തിലാവും. അവരെ വെടിവെച്ച് കൊന്നേക്കണമെന്നും ഡ്യുറ്റര്‍ട്ടെ പറഞ്ഞു