ലോംഗ് മാർകച്ചിലെ വാക്ദാനം പാലിച്ചില്ല മഹാരാഷ്ട്രയിൽ വീണ്ടും കർഷക പ്രക്ഷോപം
മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരെ കർഷകർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ലോംഗ് മാർച്ചിന് ശേഷം നൽകിയ ഉറപ്പുകൾ മഹാരാഷ്ട്ര സർക്കാർ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ(എഐകെഎസ്) ജനറൽ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.
ജൂൺ ഒന്നിന് കർഷക മാർച്ച് തുടങ്ങാനാണ് തീരുമാനം. സമരത്തിന് മുന്നേടിയായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തും. 24 ജില്ലകളിൽ നിന്നുള്ള 20 ലക്ഷത്തോളം കർഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാൻ സഭ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ നാസിക്കില്‍ നിന്നും ആരംഭിച്ച ലോംഗ് മാർച്ചിൽ 20,000-ലേറെ കർഷകർ പങ്കെടുത്തിരുന്നു.