ലിഗ വധം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

0

തിരുവന്തപുരം :കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി. ഉമേഷ്, സുഹൃത്ത് ഉദയകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.വാഴമുട്ടത്തെ പൊന്തകാട്ടിൽ വിദേശ വനിതയെ മാനഭംഗപ്പെടുത്തുന്നതിനിടെ ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ കോവളത്തെത്തിയ മാർച്ച് 14ന് രാത്രിയിൽ കൊല നടന്നു എന്നാണ് കണ്ടെത്തൽ. ഗ്രോബീച്ചിൽ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂർവ്വം ഉമേഷും ഉദയനും ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നൽകി ശേഷം ലൈംഗികമായി പീ‍ഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.

ലോകത്ത് ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ക്രൂരമായ ബലാത്സംഗത്തിനാണ് വിദേശ വനിത വിധേയമായതെന്ന് ഡി.ജി.പി പറഞ്ഞു. കേസിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ സാഹചര്യ തെളിവുകള്‍ വിശദീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ തെളിവുകളാണ് കോടതിയില്‍ പ്രതികള്‍ക്കെതിരെ നിരത്തുകയെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി.

പ്രദേശവാസിയായ ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തിൽ കെയ്ർ ടേക്കറാണ്. സ്ഥിമായ സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നൽകി പീഡനത്തിനിരയായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉമേഷിനെതികെ പോക്സോ പ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്യും. ഉമേഷിൻറെ ബന്ധുവും സുഹൃത്തുമായ ഉയദൻ ടൂറിസ്റ്റ് ഗൈയ്ഡാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഉദയനാണ് വിദേശ വനിതയെ തന്ത്രപൂർവ്വം ഇവിടേക്ക് കൊണ്ടുവന്നതും ഓവർ കോട്ട് നൽകിയതും. സ്ഥലത്തുനിന്നും ശേഖരിച്ച തലമുടി പ്രതികളുടെതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥീരീകരിച്ചു .

ഫോറന്‍സിക്ക് പരിശോധ ഫലമാണ് കേസില്‍ നിര്‍ണായകമായത്. വിദേശ വനിത ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും സമീപത്ത് നിന്ന് ലഭിച്ച മുടി ഇഴകള്‍ ഉമേശിന്റേത് ആണെന്നും ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കി അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും..

യുവതിയെ കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് ഡിജിപി പറഞ്ഞു. പ്രതികള്‍ക്ക് മറ്റു സഹായങ്ങള്‍ ലഭിച്ചോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സാഹചര്യത്തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടായിരുന്നു.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഒഫ് ഓണര്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു.വാഴമുട്ടത്തുകാരായ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൃതദേഹം നേരത്തെ കണ്ടതായി ഉമേഷും ഉദയനും പറഞ്ഞതും നിർണ്ണായകമായി. ദിവസങ്ങൾ നീണ്ട ദുരൂഹതകൾക്കൊടുവിലാണ് കേസിൻറെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

 

You might also like

-