ലാവ്‍ലിൻ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും
പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലും കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും .
ഡൽഹി :എസ്.എൻ.സി ലാവ്‍ലിൻ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലും കേസിൽ കക്ഷി ചേരാൻ വി.എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹരജികള്‍ കോടതിയുടെ മുന്നില്‍ വരും . ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തന ഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായേക്കും. തെളിവില്ലെന്ന് കണ്ട് വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും സി.ബി.ഐയുടെ അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് പിണറായി വിജയന്റെ വാദം.