രോഗികളെ വലച്ച് ഒരുവിഭാഗം ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തില്‍; കിടത്തിചികിത്സയും നിർത്തലാക്കിയതോടെ രോഗികള്‍ക്ക് ദുരിതം; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍
ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്.സമരം മൂന്നാം ദിവസത്തിലേക്കെത്തുമ്പോൾ ഒ പി ബഹിഷ്കരണത്തിന് പുറമെ കിടത്തി ചികിത്സകൂടി നിർത്തി സമരം ശക്തമാക്കാനൊരുങ്ങി കെ ജി എം എ.എന്നാൽ ഡോക്ടർമാർ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി ഷൈലജടീച്ചർ പറഞ്ഞു.
സമരം ആരംഭിച്ചത് സമരം രണ്ടാംദിവസത്തിലേക്ക് കടന്നപ്പോൾ ഘട്ടം ഘട്ടമായി കിടത്തിചികിത്സയും
നിർത്തലാക്കി തുടങ്ങിയിരുന്നു. ഇത് ആശുപത്രിയിലെത്തിയ രോഗികളെ വല്ലാതെ വലച്ചിരുന്നെങ്കിലും സർക്കാരൊരുക്കിയ ബദൽസംവിധാനം ജനങ്ങൾക്ക് ആശ്വാസമായി.
എന്നാൽ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം ആർദ്രം പദ്ദതിക്കോ വൈകുന്നേരം ഒ പി തുടങ്ങുന്നതിനോ എതിരായല്ലെന്നും വേണ്ടത്ര ഡോക്ടർമാരെയും ജീവനക്കാരേയും ആശുപത്രികളിൽ നിയമിക്കാത്തതിനാലാണ് എന്നാണ് കെ ജി എം ഒയുടെ വാദം.എന്നാൽ ഡോക്ടർമാർ പിടിവാശി ഉപേക്ഷിച്ചാൽ ചർച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി െെഷലജടീച്ചർ പറഞ്ഞു.