രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം
ജയ്പൂർ: 58 പന്തിൽ ഒരു സിക്സും ഒന്‍പതു ഫോറും അടക്കം 82 റണ്‍സ് എടുത്ത ജോസ് ബട്ട്ലറിന്റെ മികവിൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ രാജസ്ഥാൻ റോയൽസിന് 15 റൺസ് ജയം. രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സ്. പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 143. ലോകേഷ് രാഹുൽ (70 പന്തിൽ 95 നോട്ടൗട്ട്) പൊരുതിയെങ്കിലും പഞ്ചാബിനു ജയിക്കാൻ സാധിച്ചില്ല.
ടോസ് ജയിച്ച രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിന്റെ നാലാം പന്തിൽ അജിങ്ക്യ രഹാനെയെ റോയൽസിനു നഷ്ടപ്പെട്ടു. 10 പന്തിൽ എട്ട് റണ്‍സ് ആയിരുന്നു രഹാനെയുടെ സന്പാദ്യം. മൂന്നാം നന്പറായെത്തിയ കൃഷ്ണപ്പ ഗൗതമിനും ഏറെനേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ആറ് പന്തിൽ എട്ട് റണ്‍സുമായി ഗൗതം പലവലിയൻപൂകി. ഒരറ്റത്ത് വെടിക്കെട്ട് ബാറ്റിംഗുമായി ജോസ് ബട്ട്ലർ നിലയുറപ്പിച്ചതിനാൽ രാജസ്ഥാന്റെ സ്കോർബോർഡിലേക്ക് റണ്ണെത്തിക്കൊണ്ടിരുന്നു. 27 പന്തിൽ ബട്ട്ലർ 50 റണ്‍സ് തികച്ചു. ഒരു സിക്സും ഏഴ് ഫോറും അടക്കമായിരുന്നു ബട്ട്ലർ അർധസെഞ്ചുറിയിലെത്തിയത്. ബട്ട്ലറും സഞ്ജു സാംസണും (18 പന്തിൽ 22 റണ്‍സ്) ചേർന്ന് മൂന്നാം വിക്കറ്റിൽ 53 റണ്‍സ് എടുത്തു. ബെൻ സ്റ്റോക്സ് (11 പന്തിൽ 14 റണ്‍സ്), സ്റ്റൂവർട്ട് ബിന്നി (ഏഴ് പന്തിൽ 11 റണ്‍സ്) എന്നിവർ വേഗത്തിൽ മടങ്ങി. അവസാന ഓവറിൽ ആൻഡ്രൂ ടൈ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് രാജസ്ഥാനെ 158ൽ ഒതുക്കി.
പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒരു റണ്ണെടുത്ത ക്രിസ് ഗെയ്ലിനെ കൃഷ്ണപ്പ ഗൗതമിന്റെ പന്തിൽ ജോസ് ബട്ട്ലർ സ്റ്റന്പ് ചെയ്ത് പുറത്താക്കി.
വൈഡ് ബോളിലായിരുന്നു ബട്ട്ലറിന്റെ സ്റ്റന്പിംഗ്. ക്രീസിനു പുറത്തായിരുന്ന ഗെയ്ലിനു ബാലൻസ് തെറ്റിയതിനാൽ തിരിച്ചുകയറാൻ സാധിച്ചില്ല. തുടർന്ന് ആർ. അശ്വിൻ (0), കരുണ്‍ നായർ (മൂന്ന് റണ്‍സ്), അക്ഷദീപ് നാഥ് (13 പന്തിൽ ഒന്‍പത് റണ്‍സ്), മനോജ് തിവാരി (എട്ട് പന്തിൽ ഏഴ് റണ്‍സ്), അഷ്കർ പട്ടേൽ (അഞ്ച് പന്തിൽ ഒന്‍പത് റണ്‍സ്) എന്നിവർ രണ്ടക്കം കാണാതെ മടങ്ങിയതോടെ പഞ്ചാബ് തകർന്നടിഞ്ഞു. ഒരറ്റത്ത് പൊരുതിനിന്ന ലോകേഷ് രാഹുൽ 48 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ചു