രാസായുധംപ്രയോഗo റഷ്യയും,യുഎസും, അഭിപ്രായഭിന്നത രൂക്ഷo
ഡൽഹി : ബ്രിട്ടനിൽ കഴിഞ്ഞിരുന്ന മുൻ റഷ്യൻ ചാരനെതിരെ രാസായുധം പ്രയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടു റഷ്യയും,യുഎസും,സഖ്യ കക്ഷികളും തമ്മിലുള്ളഅഭിപ്രായഭിന്നത രൂക്ഷമാകുന്നു .ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിൽ മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപലിനും മകൾ യൂലിയയ്ക്കുമെതിരെയുണ്ടായ വധശ്രമത്തിൽ പങ്കില്ലെന്ന നിലപാട് റഷ്യ കൈക്കൊണ്ടെങ്കിലും നിരോധിത രാസപ്രയോഗം നടത്തിയത് റഷ്യയാണെന്ന നിഗമനത്തിലാണ് യൂറോപ്യൻ യൂണിയനും,മറ്റ് രാജ്യങ്ങളും.14 യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ഈ അഭിപ്രായം ഉയർന്നിരുന്നു.തുടർന്നാണു ബ്രിട്ടനുള്ള പിന്തുണയായി നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത്.
ബ്രിട്ടനും യുഎസും അടക്കം ഇരുപത്തഞ്ചോളം രാജ്യങ്ങൾ ചേർന്നു 140 റഷ്യൻ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്.അറുപത് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്ക, സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു.ചാരപ്രവർത്തനം ആരോപിച്ച് 1971ൽ 105 സോവിയറ്റ് ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കിയതാണ് ഇതിനു മുൻപുണ്ടായ ഏറ്റവും വലിയ നീക്കം.എന്നാൽ ഇത്തവണ ബ്രിട്ടന്‍ അഭയം നല്‍കിയ മുന്‍ ചാരന്‍ സെർഗെയ് സ്ക്രീപലിനും മകള്‍ യുലിയക്കുമെതിരെ ബ്രിട്ടീഷ് മണ്ണിൽ നടത്തിയ രാസായുധ പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി തെരേസ മെയ് ലോകത്തിന്റെ തന്നെ പിന്തുണ നേടിയതാണ് സങ്കീർണ്ണത വർദ്ധിപ്പിച്ചത്.
പ്രതീക്ഷിച്ചതിലും വലിയ നയതന്ത്ര വിജയമാണ് ഇക്കാര്യത്തിൽ തെരേസ മെയ്ക്ക് നേടാനായത്. നാറ്റോ സഖ്യരാജ്യങ്ങൾ, ഇ യു അംഗങ്ങളല്ലാത്തവർ, ഹംഗറിയെപ്പോലെ റഷ്യയുമായി അടുപ്പo പുലർത്തുന്ന രാജങ്ങൾ എന്നിവ പോലും ബ്രിട്ടനൊപ്പം നിന്നു.
എന്നാൽ ഇതിനൊക്കെ പിന്നിൽ യുഎസിന്റെ ഇടപെടലാണെന്നാണ് റഷ്യയുടെ ആരോപണം.അതുകൊണ്ടു തന്നെ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി കിയിരിക്കുകയാണ് റഷ്യ.60 അമേരിക്കൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 150 നയതന്ത്രജ്ഞരോട് ഉടൻ രാജ്യം വിടാനാണു റഷ്യയുടെ നിർദേശം.ഇതോടൊപ്പം സെന്റ് പീറ്റേഴ്സ്ബർഗിലെ അമേരിക്കൻ കോൺസുലേറ്റ് അടച്ചുപൂട്ടാനും റഷ്യ തീരുമാനിച്ചു.
വരും ദിവസങ്ങളിൽ ഈ പോര് രൂക്ഷമാകുമെന്ന സൂചനയാണ് ഇതിലൂടെ ഇരുകൂട്ടരും നൽകുന്നത്.ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് നിലവിൽ റഷ്യ അഭിമുഖീകരിക്കുന്നതും.