രാജ്യത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന സൂചന നല്‍കി കേന്ദ്ര ജലവിഭവ കമ്മിഷന്റെ പ്രതിവാര റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന സൂചന നല്‍കി കേന്ദ്ര ജലവിഭവ കമ്മിഷന്റെ പ്രതിവാര റിപ്പോര്‍ട്ട്. 91 പ്രധാന റിസര്‍വോയറുകളുടെ സംഭരണ ശേഷിയുടെ 20 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെക്കാള്‍ കുറവാണിത്. കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വെള്ളത്തിന്റെ അളവ് കുറയുന്നു.
ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പെയ്യുന്ന മഴയുടെ അളവിലെ കുറവാണ് സംഭരണികളിലെ വെള്ളം കുറയാന്‍ കാരണമെന്ന് ജലവിഭവ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 91 പ്രധാന ജലസംഭരണികളുടെ ആകെ ശേഷി 161.993 ബില്യണ്‍ ക്യുബിക് മീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ അവശേഷിക്കുന്നതാകട്ടെ 33.186 ബില്യണ്‍ ക്യുബിക് ജലം മാത്രവും. അവസാനിച്ച ആഴ്ച്ചയില്‍ 35.219 ബില്യണ്‍ ക്യുബിക് ജലമുണ്ടായിരുന്നു.
2017 ല്‍ ഇതേ സമയത്ത് സംഭരണികളിലെ വെള്ളത്തിന്റെ അളവ് 37.923 ബില്യണ്‍ ക്യുബിക് ആയിരുന്നു.