രാജ്യം കടുത്ത വരൾച്ചയിലേക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ക്രമാതീതമായി ഉയരു
ഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ താപനില ശരാശരിയിലും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഇതുവരെ രേഖപ്പെടുത്തപ്പെട്ടതനുസരിച്ച് 2017ല്‍ ആയിരുന്നു ഏറ്റവും കൂടിയ താപനില. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ താപനില ശരാശരിയില്‍ ഒതുങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. കൂടാതെ ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ഇത്തവണ കൃത്യസമയത്ത് എത്തുന്നതിനാല്‍ കടുത്ത ചൂടിന് അല്‍പ്പം ശമനം പ്രതീക്ഷിക്കാം.
ഐഎംഡി (ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്) പറയുന്നതനുസരിച്ച് ഈ വര്‍ഷത്തെ ശരാശരി താപനില, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ‘സാധാരണയേക്കാള്‍’ അല്‍പ്പം കൂടുതലാണെങ്കിലും അത് 2017നെ അപേക്ഷിച്ച് അല്‍പ്പം കുറവായിരിക്കും. ഇന്ത്യയില്‍ ഉഷ്ണതരംഗം ഉണ്ടാവുന്ന മേഖലകളില്‍ സാധാരണ തോതിലുള്ള ഉഷ്ണതരംഗം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇതുവരെ രേഖപ്പെടുത്തിയ താപനില അനുസരിച്ച് ഏറ്റവും ഉയര്‍ന്ന താപനിലവര്‍ഷം 2017 ആണ്. അതിനുമുന്‍പ് 2016 ല്‍ ആയിരുന്നു ഉയര്‍ന്ന താപനില രേഖപ്പെടുത്തപ്പെട്ടത്. 1901 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു അത്. ആ വര്‍ഷം രാജസ്ഥാനിലെ ഫലോഡിയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് താപനില ഉയര്‍ന്നതിനെതുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി താപനിലയെ ചെറുക്കുവാനുള്ള ഉപാധികള്‍ തങ്ങളുടെ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.