യേശു കുരിശിലേറ്റപ്പെട്ട പ്രദേശം പിടിച്ചെടുക്കാൻ സർക്കാർ നീക്കം സെപ്പല്‍ക്കര്‍ ചര്‍ച്ച്അടച്ചു

0

ജറുസലേമിലെ പ്രധാന ക്രിസ്ത്യന്‍ ആരാധന കേന്ദ്രമായ സെപ്പല്‍ക്കര്‍ പള്ളി പിടിച്ചെടുക്കാൻ സർക്കാർ നീക്കമാരംഭിച്ചതോടെ ദേവാലയം താത്കാലികമായി അടച്ചു ക്രിസ്തു മത വിശ്വാസ പ്രകാരം യേശു കുരിശിലേറ്റപ്പെട്ട പ്രദേശത്താണ് പള്ളി നിലനില്‍ക്കുന്നത്
ഇസ്രയേല്‍ സര്‍ക്കാരിന്‍റെ നികുതി നയത്തിലും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തിനുമെതിരെയുള്ള പ്രതിഷേധമായാണ് തീരുമാനമെന്ന് ചര്‍ച്ച് അധികാരികള്‍ വ്യക്തമാക്കി.
. ഇസ്രയേല്‍ സര്‍ക്കാരിന്‍റെ പുതിയ നികുതി നയവും ഭൂമി പിടിച്ചെടുക്കാനുള്ള നീക്കവും പുണ്യഭൂമിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്നാണ് ചര്‍ച്ച് അധികാരികറികൾ വ്യക്തമാക്കി . ഇതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് പള്ളി അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്ന് റോമന്‍ കാത്തലിക്ക്, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ ചര്‍ച്ച് നേതാക്കാള്‍ അറിയിച്ചു.
അതേസമയം, ചര്‍ച്ച് അധികൃതരുടെ പ്രതിഷേധത്തിനോട് അനുഭാവമുണ്ടെങ്കിലും യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്ത തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയതായി തീര്‍ഥാടകര്‍ പ്രതികരിച്ചു. ചര്‍ച്ച് അധികാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പരിഗണിക്കുന്നത് ഒരാഴ്ച്ചത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ബില്ലിലെ നിര്‍ദ്ദേശ പ്രകാരം ചര്‍ച്ച് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ലീസിന് നല്‍കിയ ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ സാധിക്കും. പ്രദേശത്തെ താമസക്കാരെ സംരക്ഷിക്കാനാണ് ‍ ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഈ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ചര്‍ച്ചിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പള്ളിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ ക്രൈസ്തവ സഭാവക്താക്കൾ വ്യക്തമാക്കി

You might also like

-