യു എ പി എ അറസ്റ്റ് ജാമ്യാപേക്ഷയിൽ ഇന്ന് വിധി
യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
കോഴിക്കോട് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ പറയും. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ല. അലന്‍ ഷുഹൈബിന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷയില്‍ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കൂ.