യുറോപ്പിനെ വിഭജിക്കാൻ ശ്രമിച്ചാൽ യുഎസ് പരാജയപ്പെടും: മുന്നറിയിപ്പുമായി ജർമനി

0
യൂറോപ്പിനെ വിഭജിക്കാനുള്ള യുഎസ് ശ്രമം വിജയിക്കില്ലെന്ന് ജർമനി. വ്യാപാരത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാനാണു യുഎസിന്റെ ശ്രമമെന്നും അതിൽ അവർ വിജയിക്കില്ലെന്നും

വാഷിങ്ടനിലേക്കുള്ള സന്ദർശനത്തിനു മുന്നോടിയായി ജർമൻ സാമ്പത്തിക മന്ത്രി പീറ്റർ അൽത്മെയ്ർ മുന്നറിയിപ്പു നൽകി. യൂറോപ്യൻ യൂണിയനിൽ (ഇയു) ഞങ്ങൾ ഒരു കസ്റ്റംസ് യൂണിയൻ ആയി കൂട്ടായാണു പ്രവർത്തിക്കുന്നത്.

യൂറോപ്പിനെ തകർക്കാൻ ശ്രമിക്കുന്നതു യുഎസ് സർക്കാരിന്റെ താൽപര്യത്തിൽപ്പെടുന്നതല്ല. മാത്രമല്ല, അവരതിൽ

വിജയിക്കുകയുമില്ല, ജർമൻ സാമ്പത്തിക പത്രമായ ഹാൻഡെൽസ്ബ്ലാറ്റിനു നൽകിയ അഭിമുഖത്തിലാണ് അൽത്മെയ്ർ

ഇക്കാര്യങ്ങൾ പറഞ്ഞത്.
You might also like

-