യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു

കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം.

കൊച്ചി| യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം. പിന്നാലെയായിരുന്നു സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ്. യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയർക്കീസ് ബാവയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു

പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനാരോഹണചടങ്ങിന് ശേഷം കാതോലിക്കാ ബാവയെ അനുമോദിച്ചുള്ള പൊതുസമ്മേളനം നടന്നു

You might also like

-