മോളി രാജു ഹൂസ്റ്റണിൽ നിര്യാതയായി

0

 

ഹ്യൂസ്റ്റൺ: പള്ളിപ്പാട് ബെഥേൽ തറയിൽ കുടുംബാംഗമായ പാസ്റ്റർ രാജു ജോണിന്റെ സഹധർമ്മിണി,അനുഗ്രഹീത ഗാനരചയിതാവും, കുഴിക്കാല കൊച്ചുമലയിൽ കുടുംബാംഗവുമായ മോളി രാജു (67) ഡിസംബർ 28 നു ഹ്യൂസ്റ്റണിൽ നിര്യാതയായി .

മക്കൾ: ഫിന്നി രാജു (സെക്രട്ടറി, ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, ഹ്യൂസ്റ്റൺ ചാപ്റ്റർ, ചീഫ് എക്സിക്യൂട്ടീവ് ഓവർസീസ് ഓപ്പറേഷൻസ് – ഹാർവെസ്റ്റ് ടി. വി. നെറ്റ് വർക്ക്),
ഫേബ, ഫ്രഡി, ഫെബിൾ.

മരുമക്കൾ: റജി, ഷാജിമോൻ, സോളി.

സഹോദരങ്ങള്‍: ഗ്രേസിക്കുട്ടി (പരേത), ബാബാ, അമ്മിണി (പരേത), കുഞ്ഞുമോള്‍, ഓമന, റോസമ്മ, ലിസി, സൂസന്‍, പാസ്റ്റര്‍ റോയിമോന്‍ കോശി (എല്ലാവരും അമേരിക്കയില്‍).

ഭർത്താവിനോടൊപ്പം ഐ. പി. സി. സഭകളായ ആലുവ യു. സി. കോളേജ്, കുന്നംകുളം, തേപ്പുപാറ, ആൻഡമാൻസ്, താംബരം, പട്ടാഭിരാം എന്നിവടങ്ങളിൽ പ്രവർത്തിച്ചശേഷം കുടുംബമായി 25 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിൽ താമസം ആരംഭിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസ്, ചിക്കോഗോ എന്നിവടങ്ങളിൽ സഭാപരിപാലനത്തിൽ
ഏർപ്പെട്ടിട്ടുണ്ട്. അനേക ഗാനങ്ങൾക്ക് രചന നൽകിയിട്ടുള്ള പരേത, ടി. വി. പ്രഭാഷക, ഗ്രന്ഥകാരി, തുടങ്ങിയ നിലകളിലും
ശ്രദ്ധേയയായിട്ടുണ്ട്. മാതാവിന്റെ ഗാനങ്ങൾ ചേർത്ത് തയ്യാറാക്കിയ “വറ്റാത്ത ഉറവ” എന്ന ഗാനസമാഹാരം ഏറെ അറിയപ്പെടുന്നവയാണു.

പൊദുദര്ശനം – ഡിസംബർ 30 തിങ്കളാഴ്ച വൈകിട്ട് 6:30 നു ഐ. പി. സി. ഹെബ്രോൺ ഹ്യൂസ്റ്റൺ (4660 South Sam Houston Parkway East, Houston, Texas 77048)

സംസ്കാര ശുശ്രൂഷ -ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ ഐ. പി. സി. ഹെബ്രോൺ ഹ്യൂസ്റ്റൺ ആരാധനാലയത്തിൽ ആരംഭിച്ച് ഉച്ചയോടെ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

You might also like

-