‘മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിക്കുന്നു’; വിശദീകരണവുമായി ശശി തരൂര്‍

മോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് തരൂര്‍ ആവര്‍ത്തിച്ചു. താന്‍ വിമര്‍ശിച്ചതിന്‍റെ 10 ശതമാനം പോലും മോദിക്കെതിരെ കേരള നേതാക്കള്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു.

0

മോദി സ്തുതി ആരോപണത്തില്‍‌ ശശി തരൂര്‍ കെ.പി.സി.സിക്ക് വിശദീകരണം നല്‍കി. മോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് തരൂര്‍ ആവര്‍ത്തിച്ചു. താന്‍ വിമര്‍ശിച്ചതിന്‍റെ 10 ശതമാനം പോലും മോദിക്കെതിരെ കേരള നേതാക്കള്‍ നടത്തിയിട്ടില്ലെന്നും തരൂര്‍ വിശദീകരിച്ചു. മോദി ചെയ്ത നല്ല കാര്യങ്ങളെപ്പറ്റി പറഞ്ഞാലേ മോദിയെ വിമര്‍ശിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, ബെന്നി ബെഹ്നാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി വിശദീകരണം തേടുകയും ചെയ്തു. തന്നോട് ബി.ജെ.പിയിൽ പോകാൻ ആവശ്യപ്പെട്ട കോൺഗ്രസ്സിലെ നേതാവ് എട്ടു വർഷം മുമ്പ് പാർട്ടി വിട്ട് തിരിച്ചുവന്നയാളാണെന്ന് തരൂര്‍ മുരളീധരനെ കഴിഞ്ഞ ദിവസം ഒരു ലേഖനത്തില്‍ പരിഹസിക്കുകയുണ്ടായി. തുടര്‍ന്നാണ് ഇന്ന് വിശദീകരണം നല്‍കിയത്.

You might also like

-