മോദി യുടെ ജനസ്വാധിനം കുറഞ്ഞു ടൈം മാഗസിൻ ഇടം പിടിച്ചില്ല
ഡൽഹി: ലോകത്തെ സ്വാധീനമുള്ള നേതാക്കളുടെ ടൈം മാഗസിൻ സർവേ യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഇ പ്രാവശ്യം ഇടം പിടിച്ചില്ല . ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി, ബോളിവുഡ് നടി ദീപിക പദുക്കോണ്‍, ഓല സഹസ്ഥാപകൻ ഭവിഷ് അഗർവാൾ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെ എന്നിവർ ഇടംനേടിയ 100 പേരുടെ പട്ടിയിൽനിന്നാണു മോദി പുറംതള്ളപ്പെട്ടത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗ്, ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ബംഗ്ലാദേശ് പ്രീമിയർ ഷെയ്ക് ഹസീന എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. 2015ലെ ടൈം മാഗസിൻ പട്ടികയിൽ മോദി ഇടംനേടിയിരുന്നു.