മോദിയെ വിമർശിച്ച തൊഗാഡിയ വിഎച്ച്പിക്ക് പുറത്ത്,അലോക് കുമാർ വിഎച്ച്പി പ്രസിഡന്റാകും
ന്യൂഡൽഹി: വിശ്വ ഹിന്ദു പരിഷത്തിൽ തൊഗാഡിയ യുഗം അവസാനിച്ചു മോദിയോടുണ്ടാക്കിയ തൊഗാഡിയയെ 50 വർഷത്തെ ഭരണത്തിന് ഒടുവിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീൺ തൊഗാഡിയയെ മാറ്റി. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊഗാഡിയ പക്ഷക്കാർ പരാജയപ്പെട്ടിരുന്നു. അലോക് കുമാർ പുതിയ വിഎച്ച്പി പ്രസിഡന്റാകും.
തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാർഥി വി.എസ്. കോക്ജെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിച്ചത്.അശോക് ചൗഗാലെയെ പുതിയ രാജ്യാന്തര വർക്കിംഗ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 54 വർഷങ്ങൾക്കു ശേഷമാണ് വിഎച്ച്പിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുൻ വർക്കിംഗ് പ്രസിഡന്റ് പ്രവീണ് തൊഗാഡിയ. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാൻ തീരുമാനിച്ചത്.ഹിന്ദുക്കളുമായി ബന്ധപ്പെട്ട വിഷയമുയർത്തി ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. നേരത്തേ, വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തൊഗാഡിയ പക്ഷക്കാർ പരാജയപ്പെട്ടിരുന്നു.തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാർഥി വി.എസ്. കോക്ജെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പിന്നാലെ തൊഗാഡിയയെ പുറത്താക്കി കോക്ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു