മെക്‌സിക്കോ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആന്‍ഡ്രിസ് മാനുവല്‍ ലോപസ് ഓബ്രേഡറിന് വന്‍ വിജയം 

അഴിമതി അവസാനിപ്പിക്കുമെന്നും, അക്രമണ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുമെന്നും വാഗ്ദാനം നല്‍കിയാണ് ഒബ്രേഡര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്

0

.

സിക്കോ: മെക്‌സിക്കൊയില്‍ ഇന്ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍(ജൂലായ് 1 ഞായര്‍) ഇടതുപക്ഷ ചായ് വുള്ള ആന്‍ഡ്രിസ് മാന്വവല്‍ ലോപ്‌സ് ഒബ്രേഡര്‍(64) വിജയിച്ചു. മെക്‌സിക്കോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒബ്രേഡറിന്റെ പാര്‍ട്ടി വന്‍ വിജയമാണ് കരസ്ഥമാക്കിയത്.ലാറ്റിന്‍ അമേരിക്കായിലെ രണ്ടാമത്തെ വലിയ എക്കണോമിയായി അറിയപ്പെടുന്ന മെക്‌സിക്കോയില്‍ ദശാബ്ദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇടതുപക്ഷത്തിന് അധികാരം ലഭിക്കുന്നത്.

അഴിമതി അവസാനിപ്പിക്കുമെന്നും, അക്രമണ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുമെന്നും വാഗ്ദാനം നല്‍കിയാണ് ഒബ്രേഡര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥികളേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിച്ച ഒബ്രേഡറിന്റെ വിജയം അംഗീകരിച്ചതായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളും പറഞ്ഞു.

അവര്‍ പുതിയ പ്രസിഡന്റിനു സര്‍വ്വവിധ വിജയങ്ങളും ആശംസിച്ചു. പ്രസിഡന്റ് ട്രമ്പ് മെക്‌സിക്കൊയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്. മുന്നണി പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റിക്കാര്‍ഡൊ അനയ കോര്‍ട്ടീസ് ആണ് രണ്ടാം സ്ഥാനത്ത്.

You might also like

-