മൂവായിരത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ അനധികൃതമായി കഴിയുന്നതായി ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ അറിയിച്ചു.
മസ്ക്കറ്റ്: മൂവായിരത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ അനധികൃതമായി കഴിയുന്നതായി ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ അറിയിച്ചു. ഇന്ത്യയിലേക്കുള്ള മടക്ക യാത്രാ രേഖകൾ പൂർത്തീകരിക്കുവാൻ ഇവർ എംബസ്സിയുമായി ഉടൻ ബന്ധപെടണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.
ഒമാനിലെ കുടിയേറ്റ നിയമം മറികടന്നു, മതിയായ രേഖകൾ ഇല്ലതെ രാജ്യത്തു താമസിച്ചു വരുന്ന ഇന്ത്യക്കാർ രേഖകൾ പുതുക്കുകയോ, അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് മടങ്ങി പോകുകയോ ചെയ്യണമെന്നു സ്ഥാനപതി ആവശ്യപെട്ടു . ഇതിനായി വേണ്ടത്ര രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർ മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ നേരിട്ടു ബന്ധപെടണമെന്നു സ്ഥാനപതി ഇന്ദ്രമണി പണ്ഡേ പറഞ്ഞു.
അനധികൃതമായി ഒമാനിൽ താമസിച്ചു വരുന്നവർ പോലീസ് പിടിയിൽ അകപെട്ടാൽ പിഴയും തടവ് ശിക്ഷയും ലഭിക്കുന്നതിനോടൊപ്പം കരിമ്പട്ടികയിൽ ഉൾപെടുത്തി നാടുകടത്തപെടുകയും ചെയ്യും. ഒമാൻ മാനവ വിഭവ മന്ത്രാലയത്തിന്‍റെയും റോയൽ ഒമാൻ പോലീസിന്‍റെയും സഹായത്തോടു കൂടി മതിയായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാരുടെ മടക്ക യാത്ര സാധ്യമാക്കുവാനാണ് മസ്കറ്റ് എംബസ്സി ശ്രമിക്കുന്നത് എന്നും സ്ഥാനപതി വ്യക്തമാക്കി .
2015 ലാണ് ഒമാൻ സർക്കാർ അവസാനമായി പൊതു മാപ്പു പ്രഖ്യാപിച്ചിരുന്നത്. മതിയയായ രേഖകൾ ഇല്ലാത്ത 2000ലധികം ഇന്ത്യക്കാർ പൊതു മാപ്പു ആനുകൂല്യം രണ്ടായിരത്തി പതിനഞ്ചിൽ പ്രയോജനപെടുത്തുകയും ചെയ്തിരുന്നു.
നൂറിലധികം കുരുന്നുകൾ ഒമാനിൽ ആദ്യാക്ഷരം കുറിച്ചു
ഒമാനില്‍ വ്യവസായം തുടങ്ങാം ഒരു മാസത്തില്‍
എണ്ണവിലയിടിവ്: ഒമാന്‍റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ ലക്ഷ്യത്തിലേക്ക്