മുന്നാറിലെ ട്രങ്കിങ് ചെന്നൈട്രാക്കിങ് മുതലാളി പീറ്റർവാൻ ഗെയ്റ്റിന് സ്വന്തം.. പീറ്ററിനുമുന്നിൽ വനമേഖല മലർക്കെ തുറന്നിട്ട് മുന്നാറിലെ വനപാലകർ

0

16പേരുടെ മരണത്തിന് ഇടയാക്കിയ കൊരങ്ങാണി ദുരന്ധം യഥാർത്ഥത്തിൽ ഒരുസംഘം ഉദോഗസ്ഥരും ടൂറിസം മാഫിയകളും സൃഷ്ടിച്ചതാണ് . കൊരങ്ങാണി വനത്തിൽ പടർന്ന തീ മനുഷ്യ സൃഷ്ട്ടിതന്നെയാണ് .വിനോദസഞ്ചാരികൾ വനത്തിലേക്ക് കയറിപോകുമ്പോൾ കട്ടിൽ ഒരിടത്തും തീ പടര്ന്നട്ടിലയിരുന്ന കൊരങ്ങണി മലയിൽ ഒറ്റവീട് എന്നപ്രദേശത്ത് ആളുകൾ എത്തിയപ്പോഴാണ് തീ സഞ്ചാരികളുടെ ശ്രദ്ദയിൽ പെടുന്നത് .പലരും രക്ഷപെടാൻ ശ്രമിച്ചങ്കിലു ആളിപ്പടരുന്ന തീയിൽ അകപെടുകയായിരുന്നു .39 സഞ്ചാരികളിൽ 16 പേര് ഇപ്പോൾ മരണപെട്ടുകഴിഞ്ഞു . അവശേഷിക്കുന്നവർ ചികിത്സയിലുമാണ് . വിനോദസഞ്ചാരികൾ വനത്തിലേക്ക് പോയശേഷം വനത്തിൽ തീപിടിച്ചതെങ്ങനെയെന്ന് ഇനിയും കണ്ടത്തേണ്ടിയിരിക്കുന്നു വനത്തിൽ പടർന്നുപിടിച്ച തീയിൽ കൊല്ലപ്പെട്ടവർ ചെന്നൈ ട്രാക്കിങ് ക്ലബ് പാക്കേജ് ടൂറിസം പദ്ധതിപ്രകാരം കൊരങ്ങാനിയിൽ എത്തിയവരാണ്

.അപകടത്തിന് ശേഷം ചെന്നൈ ട്രാക്കിങ് ഉടമ മുങ്ങി .ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്റ്റ്റ്റാണ് സംഭവത്തെ തുടർന്ന് ഒളിവിൽ പോയൊട്ടുള്ളത് . ഇയാൾക്ക് വേണ്ടി തമിഴ് നാട് പോലിസ്‌ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുയാണ്
.
പീറ്ററിന് ട്രാക്കിങ് കൂട്ട് വനപാലകരും ടൂറിസ്റ്ഗൈഡുകളും

 

ബെൽജിയംകാരനായ പീറ്റർ വാൻ ഗെയ്റ്റ് ചെന്നൈയിൽ എത്തിയിട്ട് എത്രനാളയെന്ന് ഉദ്യോഗസ്ഥർക്ക് യാതൊരുപിടിയുമില്ല ഒരിക്കൽ നാടുകാണാനെത്തിയ പീറ്റർ പിന്നെ തമിഴ് നാട്ടിൽ തന്നെ കൂടുകയായിരുന്നു .ആദ്യം സ്വന്തം നാട്ടിൽനിന്നും ആളുകളെ മുന്നാറിൽ എത്തിച്ചു സ്ഥലങ്ങൾ കാണിച്ചു വിട്ടു കമ്മീഷൻ വാങ്ങി ജീവിച്ചിരുന്ന പീറ്റർ പിന്നീട് ട്രക്കിങ്ങിലേക്ക് തിരിയുകയായിരുന്നു

.തമിഴ്നാട്ടിലെ വിനോദ കേന്ദ്രങ്ങളെക്കാൾ പീറ്ററിന്റ ബിസിനസ് തടിച്ചുകൊഴുത്തത്. മുന്നാറിൽ ആയിരുന്നു . മുന്നാറിൽ കഴിഞ്ഞ അഞ്ചുവര്ഷത്തോളമായി ട്രങ്കിങ് ക്യാംപ് നടത്തുന്ന പീറ്ററിനെ മുന്നാറിലെ വനം വകുപ്പ് കയ്യയച്ചു അങ്ങനെ അയാൾ ലക്ഷങ്ങൾ സമ്പാദിച്ചു . പീറ്ററിനെ സഹായിച്ചവരെ പീറ്ററും കയയച്ചു

സഹായിച്ചാതിനാൽ വനപാലകരും ട്രാക്കിങ് മാഫിയകളും ചേർന്ന സംഘമായിരുന്നു പിന്നീട് മുന്നാറിലെ കാടുകളെ നിയത്രിച്ചിരുന്നത് ..മുന്നാറിൽ പ്രാദേശികമായി ട്രക്കിങ് നടത്തിയിരുന്ന ആളുകളെ സംഘടിപ്പിച്ചു . അവരെ കമ്മീഷൻ കൊടുത്ത ഏജെന്റ്മാരാക്കിയുമായിരുന്നു പീറ്ററിന്റ ബിസിനസ് ..മാസത്തിൽ രണ്ടും അതിലധികമോ തവണ ഇയാൾ വിനോദചാരികളെ ട്രക്കിങ്ങിനായി ഇവിടെ എത്തിച്ചിരുന്നു തമിഴ് നാടിൻറെ ഭാഗമായ കൊരങ്ങാണിയോടെ ചേർന്ന് സ്ഥിചെയ്യുന്ന മീശപ്പുലി മലയും കേന്ദ്രികരിച്ചും. ഇരവികുളം നാഷണൽ പാർക്ക് ടോപ്സ്റ്റേഷൻ ,വട്ടവടയിലെ പാമ്പാടും ചോല, കാന്തല്ലൂരിലെ മന്നൻ ചോല എന്നിവടങ്ങളിൽ പീറ്ററിന്റെ സംഘം യാതൊരനുമതിയുമില്ലാതെ ദിവസ്സങ്ങളോളം തമ്പടിച്ചിട്ടുണ്ട്

. ഇതിനെല്ലാം ഒത്താശചെയ്തത് മുന്നാറിലെ വനപാലകരും ടൂറിസം മാഫിയകളുമാണ് .ട്രക്കിങ് ഒരാളില്നിന്നും കുറഞ്ഞത് 5000 മുതൽ 12000 രൂപ വരെ വാങ്ങുന്ന സംഘം ഇതിൽ 20ശതമാനം തുക വനപാലകർക്ക് നൽകുന്നു ഇതിനാൽ മുന്നാറിലെ ഒരുവനമേഖലയിലും പീറ്ററിനും സംഘത്തിനും യഥേഷ്ട്ടം സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു . പലപ്പോഴും പീറ്റർ നേരിട്ടും പീറ്റർ ഇല്ലാത്തപ്പോൾ ഇയാളുടെ ഏജെന്റ്മാർ വഴിയുമായിരുന്നും . ട്രാക്കിങ് നടന്നുവന്നിരുന്നത് . സംഭവദിവസം 39 സഞ്ചാരികളുമായി എത്തിയ ഇയാളുടെ സംഘം . മൂന്നാർ മാട്ടുപ്പെട്ടി ടോപ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയശേഷമാണ് കൊരങ്ങാണിക്ക് പോകുന്നത് .പീറ്ററിന്റെ സംഘം മുന്നാറിലെ എത്തിയപ്പോൾ ഇവരെ ആനയിച്ചത് ഇവിടത്തെ ട്രങ്കിങ് ഏജൻറ്മാരാണ് . ഇവിടുത്ത പലവനപാലകരും ഇയാളുടെ സംഘം വരാൻ കാത്തുകെട്ടികിടക്കുന്നതായും ആരോപണമുണ്ട്

ട്രക്കിങ്ങിന് മറ, പ്രകൃതി സംരക്ഷണവും ക്ലിയനിങ്ങും

പീറ്റർ തന്റെ ട്രെക്കിങ്ങിലേക്ക് ആളെ ആകര്ഷിച്ചിരുന്നത് പ്രകൃതി സംരക്ഷണം പറഞ്ഞായിരുന്നു ഇയാളുടെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം നിരവധിയാളുകൾ ഇയാൾക്കൊപ്പം കൂടുകയും വലിയ മാര്തോനുകളും മറ്റും ഇയാൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു . എങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ട്രാക്കിങ് യഥാർത്ഥത്തിൽ ഇയാളും കൂട്ടരും ഉപയോഗിച്ചിരുന്നത് മൂന്നാറിൽ വനനശീകരണത്തിനായിരുന്നു .മീശപുലിമലയിലും ഇരവികുളത്തും ടോപ് സ്റ്റേഷനിലുമെല്ല പ്രകൃതി സ്നേഹം പറഞ്ഞായിരുന്നു ഇയാളും കൂട്ടരും തമ്പടിച്ചിരുന്നത് വനംവകുപ്പ് ജീവനക്കാർക്ക് കൈമടക്ക് ലഭിക്കുന്നതില്. നമ്മുടെ വാനമേഖലെല്ലാം ഇവർ പീറ്ററിനുവേണ്ടി തുറന്നിട്ടു

. മൂന്നാറിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഗ്രൂപ്പുകൾ ഇവിടത്തെ ഒട്ടുമിക്ക വനമേഖലകളും കയ്യടക്കിയിട്ടുണ്ട് .മൃഗങ്ങൾ വസിക്കേണ്ട സ്ഥലത്തു ഒട്ടുമിക്കപോഴും 50 തും 100 വും വരുന്ന ട്രാക്കിങ് ഗ്രുപ്പുകൾ ഇടതടവില്ലാതെ തമ്പടിക്കുന്നതിനാൽ മൃഗങ്ങൾ കാടുവിട്ട് നാട്ടിലിറങ്ങിയിരിക്കുകയാണ് . മീശപുലിമലയിൽ ട്രാക്കിങ് അറബിച്ചനാൾമുതൽ ആരംഭിച്ചതാണ് മലയുടെ താഴ്വാരത്തുള്ളവരുടെ നേർക്കുള്ള വന്യമൃഗശല്യം . മീശപുളിമലയുടെ താഴ്വാരത്തുള്ള സുര്യനെല്ലയിലും സിങ്കുകണ്ടത്തും . ഒരുവർഷം കാട്ടാനയുടെ ആക്രമണത്തിൽ 10 പേരെങ്കിലും കൊല്ലപ്പെടാറുണ്ട് .

നിരവതിയേക്കർ സ്ഥലത്തെ കൃഷിയും വന്യജീവികൾ നശിപ്പിക്കും . പത്തുവർഷം മുൻപ് വന്യജീവികൾ നാട്ടിലിൽ ഇറങ്ങുന്നത് അപൂർവമായിരുന്നെങ്കില് ഇന്ന് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ശത്രുത വർദ്ധിച്ചു.മുന്നാറിലെ ജവാസകേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങാത്ത ദിവസങ്ങളില്ല ഇതിനെ പുറമെ പുലി കടുവ തുടങ്ങിയവയും ജനവാസകേന്ദ്രങ്ങൾ എത്തുന്നത് പതിവാണ് . വന്യജീവികൾ

നാട്ടിലിറങ്ങി നാശമുണ്ടാക്കാനുള്ള പ്രധാനകാരണം ട്രാക്കിങ് നടത്തുമ്പോഴുണ്ടാകുന്ന മനുഷ്യരുടെ ശല്യം മൂലമാണ്.ഒരു നിയത്രണവുമില്ലാത്ത 100 വും 150വരുന്ന സംഘം കട്ടിൽ കയറി മദ്യപിച്ച ബഹളമുണ്ടാകുമ്പോൾ വന്യജീവികൾക്ക്എങ്ങനെ കട്ടിൽ താങ്ങാനാവും .സഞ്ചാരികൾ ഉന്മത്തരായി വന്യജീവികളെ ഉപദ്രവിക്കുന്നതും ട്രക്കിങ്ങിലെ പതിവാണ് .മനുഷ്യരുടെ ഉപദ്രവം കൊണ്ട് വന്യജീവികൾ നാട്ടിലിറങ്ങി നാശമുണ്ടാക്കുന്നത് ഇവിടെ പതിവാണ് .വന്യജീവികൾ വസിക്കേണ്ട കാട്ടിലേക്ക് അവയുടെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക്കുത്തഴിഞ്ഞ വിനോദസഞ്ചാരവും.ട്രക്കിങ്ങുമാണ് യാതൊരു അംഗീകാരവുമില്ലാത്ത ട്രാക്കിങ് ഗ്രുപ്പുകളണ് മൂന്നാറിലും കൊരങ്ങാനിയിലും ട്രാക്കിങ് നടത്തുന്നത്.പരുതികളും പാരിതികളില്ലാതെ.വനത്തിലേക്കുള്ള കടന്നുകയറ്റമാണ് കൊരങ്ങണിയെ ദുരിതത്തിലേക് നയിച്ചത് .

You might also like

-