മലയാളം സർവകലാശാലയിൽ രജിസ്ട്രാറെ പൂട്ടിയിട്ടു.

0

*സാംസ്കാരിക പരിപാടികള്‍ നിര്‍ത്തലാക്കിയതിനെതിരെ  സമരം

*മലയാളം സർവകലാശാലയിൽ വിദ്യാർത്ഥികൾ രജിസ്ട്രാറെ പൂട്ടിയിട്ടു

മലപ്പുറം: മലയാളം സർവകലാശാലയിൽ വിദ്യാർത്ഥികൾ രജിസ്ട്രാറെ പൂട്ടിയിട്ടു. ഭാഷയുടെ പേരില്‍ രൂപംകൊണ്ട മലയാളം സര്‍വകലാശാലയില്‍ നടത്തിവന്ന പഠന, സാംസ്കാരിക പരിപാടികള്‍ നിര്‍ത്തലാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഉറപ്പു നല്‍കി. ഇതിനെ തുടര്‍ന്ന് സമരം പിനി‍വലിക്കുകയായിരുന്നു.

അതേസമയം യൂണിവേഴ്സിറ്റി അധികൃതര്‍ വാക്കുപാലിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ആരംഭിച്ചത് മുതല്‍ നടത്തിവന്ന പഠനയാത്ര, സാഹിതി, സംസ്കൃതി, ദര്‍ശിനി തുടങ്ങിയ പരിപാടികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി റദ്ദ് ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ അധ്യാപകരുടെ കാബിനുകള്‍ മോഡി പിടിപ്പിക്കുന്നതിലും ശീതീകരിക്കുന്നതിലുമാണ് അധികൃതര്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. രാത്രി കാലങ്ങളില്‍ കറണ്ട് പോയാല്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ പോലും സര്‍വകലാശാലയില്‍ നിയന്ത്രണമുണ്ടെന്നും എന്നാല്‍ സര്‍വകലാശാല മോഡി പിടിപ്പിക്കുന്നതിനും അനാവശ്യമായ അലങ്കാരങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു തടസമല്ലെന്നാണ് ആക്ഷേപം

You might also like

-