മലപ്പുറം പരപ്പനങ്ങാടിയില്‍ വളർത്തു പക്ഷികളെ കൊന്നുതുടങ്ങി

മൂന്നുദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് തീരുമാനം

0

മലപ്പുറം: പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയില്‍ കോഴികളേയും മറ്റ് വളര്‍ത്തു പക്ഷികളേയും കൊന്നുതുടങ്ങി. പക്ഷിപ്പനി സ്ഥിരീകരിച്ച പാലത്തിങ്ങലിലേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള കോഴികളേയും താറാവുകളേയും വളര്‍ത്തു പക്ഷികളേയുമാണ് കൊന്നൊടുക്കുന്നത് .മൂന്നുദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാനാണ് തീരുമാനം . പ്രദേശത്തുനിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച്‌ റാപ്പിഡ് റെസ്പ്പോണ്‍സ് ടീമുകളാണ് വളര്‍ത്തുപക്ഷികളെ കൊന്ന് സംസ്ക്കരിക്കുന്നത്.

 

 

 

You might also like

-