മന്ത്രിസഭയിൽ അഴിച്ചുപണി സ്മൃതി ഇറാനിയെ ഒഴുവാക്കി ,ഗോയലിനുചുമതല
ഡൽഹി: മോദി സർക്കാരിൽ വീണ്ടും അഴിച്ചുപണി. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സ്മൃതി ഇറാനിയെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് പ്രധാനമന്ത്രി ഒഴിവാക്കി. സഹമന്ത്രിയായിരുന്ന രാജ്യവർധൻ സിംഗ് റാത്തോഡിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്.
പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ ചുമതല നൽകി. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ അരുണ്‍ ജയ്റ്റ്ലി തിരിച്ചെത്തുന്നതു വരെയാണ് ഗോയലിനു മന്ത്രാലയത്തിന്റെ ചുമതലയുള്ളത്. വാർത്താവിനിമയ വകുപ്പിൽനിന്നു പുറത്തായതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ചുമതലയാണ് ഇനി അവശേഷിക്കുന്നത്.