മണിപ്പൂരിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിൽ അഗ്നിബാധ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഇംഫാൽ| മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടങ്ങളിലാണ് വൈകുന്നേരത്തോടെ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു, എന്താണ് തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് അന്ഗ്നിബാധ ഉണ്ടായിരിക്കുന്നത് .