ഭീകരവാദത്തിനെതിരെ ശക്തമായി പോരാടാന്‍ ഇന്ത്യ – ചൈന ധാരണ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം , ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
നരേന്ദ്ര മോദിയുടെ ദ്വിദിന ചൈനീസ് സന്ദര്‍ശനം തുടരുന്നതിനിടെയാണ് ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യയും – ചൈനയും തമ്മില്‍ ധാരണയായത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കും. അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധിയെ ചുമതലപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കും. സാങ്കേതിക , ഊര്‍ജ , കാര്‍ഷിക,വിനോദ വ്യവസായ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ചൈന സന്ദര്‍ശനം ഇന്ന് അവസാനിക്കും.
Prev Post
You might also like