ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

0

ഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ രാജസ്ഥാനിലെ പൊഖ്റാനില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി ലക്ഷ്യത്തിലെത്തിക്കാനാവും

2017 നവംബറില്‍ സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ മറ്റൊരു പതിപ്പ് പരീക്ഷിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിച്ച്‌ വിക്ഷേപിക്കുന്നത് . ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. വ്യോമസേനയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്നതാണ് ബ്രഹ്മോസ് സുഖോയ് യോജിച്ചുള്ള പ്രവര്‍ത്തനം. 2020ഓടെ ഈ പദ്ധതി പൂര്‍ത്തിയാവുംമെന്നാണ് ഇന്ത്യൻ ശാസ്ത്രലോകം നൽകുന്ന വിശദികരണം

You might also like

-