ബി ജെ പി നേതാക്കൾ ഉൾപ്പെട്ട സ്ത്രീപീഡനക്കേസ്സുകളിൽ നിലപാടറിയിക്കാൻ മോദിയോട് രാകുൽ
ഡൽഹി:രാജ്യത്ത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമമങ്ങളിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ബി ജെ പി നേതാക്കളും എം ൽ എ യും ഉൾപ്പെട്ട കേസിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. മോദി ഇറങ്ങിവന്ന് “ബേട്ടി ബച്ചാവോ”യെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. രണ്ട് ചോദ്യങ്ങളാണ് രാഹുൽ ട്വിറ്ററിൽ പ്രധാനമന്ത്രിക്ക് മുന്നിൽവച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? എന്തുകൊണ്ടാണ് ഭരണകൂടം പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നത്? ഇന്ത്യ കാത്തിരിക്കുകയാണ്, സംസാരിക്കു എന്നും രാഹുൽ കുറിച്ചു.