ബിജെപിക്കെതിരെ മൂന്നാംമുന്നണി വേണ്ട; നിലപാടു വ്യക്തമാക്കി തൃണമൂല്‍

0

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി വേണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂ. അവിശ്വാസപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടാലും ചര്‍ച്ചാവേളയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമെന്നും സുഗത റോയ് എംപി പറഞ്ഞു.

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണു തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്.

You might also like

-