ബാർ കോഴ: മാണിയെ വീണ്ടും കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം മാണിയെ വിജിലൻസ് വീണ്ടും കുറ്റവിമുക്തമനാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മാണിക്കെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിജിലൻസ് കോടതിയിൽ അറിയിച്ചത്. ഇത് മൂന്നാം തവണയാണ് വിജിലൻസ് മാണിയെ കുറ്റ വിമുക്തനാക്കുന്നത്.
മാണിക്കെതിരെ അന്വേഷണ റിപ്പോർട്ട് 45 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് എസ്.പി കെ.ജി ബൈജു ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്.
ബാർകോഴക്കേസിൽ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതോടെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.