ബാർ കോഴക്കേസ്സ് കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്നവിജിലൻസ് റിപ്പോർട്ട്പരിഗണിക്കും

0

തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലൻസ് റിപ്പോർട്ട് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ നേരത്തെ കക്ഷിചേർന്ന ഇടതുനേതാക്കളുടെ നിലപാട് ഏറെ നിർണായകമായിരിക്കും.

ബാർകോഴകേസിൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസിൻറെ മൂന്നാമത്ത റിപ്പോർട്ടാണ് കോടതിയിൽ നൽകുന്നത്. പൂട്ടിയ ബാറുകൾ തുറക്കാൻ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വിഎസ് അച്യുതാനന്ദനും വൈക്കം വിശ്വനും വിഎസ് സുനിൽകുമാറും ഉൾപ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി.മുരളിധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേർ നേരത്തെ തന്നെ വിജിലൻസ് റിപ്പോട്ടിനെതിരെ കക്ഷിചേർന്നിരുന്നു.

മാണിയും ഇടതിനോട് അടക്കുന്ന സൂചനകൾക്കിടെ നേതാക്കളുടെ പുതിയ നിലപാട് ഏറെ പ്രധാനമാണ്. മന്ത്രിയായത് കൊണ്ട് കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ഉചിതമായ തീരുമാനം പാർട്ടി എടുക്കണം എന്നാവശ്യപ്പെട്ട് വിഎസ് സുനിൽകുമാർ സിപിഐ നേതൃത്വത്തിന് കത്ത് നൽകി. കോടതിയിൽ ആര് ഹാജരാകണം എന്നത് സംബന്ധിച്ച് വിജിലൻസിൽ തർക്കമുണ്ട്.

മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ നിലപാടെടുത്ത സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെപി സതീശൻ ഹാജരായേക്കുമെന്ന സൂചനയുണ്ട്. വിജിലൻസ് നിയമോപദേശകൻ അഗസ്റ്റിനോട് ഹാജരാകാനാണ് വിജിലൻസ് ഡയറക്ടറുെ നിർദ്ദേശം. സതീശൻ എത്തിയാൽ എന്തും പറയും എന്നുള്ളത് നിർണ്ണായകം.

You might also like

-