ബംഗാൾ കെത്ര സർക്കാർ പോര് ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി,ബംഗാളിലെ സി.ബി.ഐ – പൊലീസ് തര്‍ക്കം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിഷയത്തില്‍ രാജ്യസഭയും ലോക്സഭയും തടസപ്പെട്ടു
ഡിജിപിയോടും ചീഫ് സെക്രട്ടറിയുടും ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപഠി വിശദീകരണം തേടിയിരുന്നു. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെയാണ് കൊല്‍ക്കത്തയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്.
ഡൽഹി : കൊല്‍ക്കത്തയില്‍ തുടരുന്ന നാടകീയ സംഭവങ്ങളില്‍ ഗവര്‍ണറുടെ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗാളിലെ നിലവിലെ അനശ്ചിതാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള നിർദേശം ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയെന്ന് ഗവർണർ അറിയിച്ചു.ഡിജിപിയോടും ചീഫ് സെക്രട്ടറിയുടും ബംഗാൾ ഗവർണർ കേസരിനാഥ് ത്രിപഠി വിശദീകരണം തേടിയിരുന്നു. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെയാണ് കൊല്‍ക്കത്തയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്.
പൊലീസ് കമ്മീഷണര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സി.ബി.ഐ രാഷ്ട്രീയമായി പകപോക്കുകയാണെന്നും ഒരു നടപടിക്രമവും പാലിക്കാതെയാണ് സി.ബി.ഐ നടപടികളെന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു
ബംഗാളിലെ സി.ബി.ഐ – പൊലീസ് തര്‍ക്കം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിഷയത്തില്‍ രാജ്യസഭയും ലോക്സഭയും തടസപ്പെട്ടു. ഭരണഘടന അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു
ഇതിനിടെ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാൾ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
അതേസമയം കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി.