പ്രവാസി മലയാളി ഫെഡറേഷൻ വനിതാ സംഘം വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

0

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് വനിത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .മലാസിലെ അൽമാസ്സ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം പ്രസിഡന്റ് ഷീല രാജുവിന്റെ അധ്യക്ഷതയിൽ ഡോ .ഷിജി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു .കോഡിനേറ്റർ ആനി സാമുവൽ വനിത ദിന സന്ദേശം നൽകി .ഡോ .ഹസീന ഫുവാദ് ,ഡോ .എലിസബത്ത് ,സൗമ്യ,നാദിറ,  ഷക്കീലവഹാബ് ,നജുമുനിസ എന്നിവർ ആശംസകൾ അർപ്പിച്ചു .പ്രവാസികളുടെ തിരിച്ചു പോക്കിനെ ആസ്പദമാക്കി നൂറ യൂണിവേഴ്സിറ്റിയിലെ ഡോ .ഹസീന ഫുവാദ് നയിച്ച “കുടുംബിനിയുടെ മാനസിക സമ്മർദ്ദം “എന്ന ചർച്ച ക്‌ളാസും പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ നയിച്ച “ജീവിതം ചില കണക്കെടുപ്പുകൾ “എന്ന സെമിനാറും ഏറെ പ്രയോചനകരവും ശ്രദ്ധേയവുമായി .ജനറൽ സെക്രെട്ടറി മഞ്ജുള ശിവദാസ് സ്വാഗതവും നമിഷ അസ്‌ലം നന്ദിയും പറഞ്ഞു .പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന വനിതാ സംഘം പ്രവർത്തകരായ മഞ്ജുള ശിവദാസ് ,റാഷിദ ഷിബു ,ഷംന സലീം, ഫസീല ശരീഖ്, റീന ഹകീം, മാറാത് യൂണിറ്റ് അംഗം രഹീല ഷാജഹാൻ  എന്നിവർക്ക് ഓർമ്മ ഫലകം സമ്മാനിച്ചു. കൂടാതെ ഫൈസൽ കൊണ്ടോട്ടി രചനയും സംവിധാനവും നിർവഹിച്ച നക്ഷത്രങ്ങൾ എന്ന സ്കിറ്റും പിഎംഫ് അംഗങ്ങൾ നയിച്ച ഗാനമേളയും നടന്നു.പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ,നാഷണൽ ,റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വനിതാ സംഘത്തിന് പിന്തുണയായി ഉണ്ടായിരുന്നു

You might also like

-