പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.  നടനെപ്പോലെ സ്‌റ്റേജില്‍ പ്രസംഗിച്ചാല്‍ കര്‍ഷകരുടെ വയറ് നിറയില്ലെന്നും വിജയുപരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു. ജലസേചനത്തിന് നീക്കിവെച്ച പണം കോണ്‍ഗ്രസ് സര്‍ക്കാര്‍ പോക്കറ്റിലാക്കിയെന്ന് പ്രധാനമന്ത്രി നേരത്തേ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിയതോടെ ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ ഗാന്ധി പങ്കെടുത്തത്. വിജയപൂരിലെ റാലിയില്‍ സംസാരിച്ച സോണിയ നരേന്ദ്ര മോദിയ കടന്നാക്രമിച്ചു. മോദി മികച്ച പ്രാസംഗികനാണ്. സ്‌റ്റേജില്‍ നടനെപ്പോലെയാണ് പ്രസംഗിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് കര്‍ഷകരുടെ പട്ടിണി മാറില്ല. കര്‍ണ്ണാടകക്ക് വരള്‍ച്ച സഹായം നിഷേധിച്ച മോദി കര്‍ഷകരെ വഞ്ചിച്ചുവെന്നും സോണിയ പറഞ്ഞു.

എവിടെ സംസാരിച്ചാലും ചരിത്രം വളച്ചൊടിക്കുകയാണ് മോദി ചെയ്യുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. അതേസമയം കര്‍ഷകര്‍ക്ക് വെള്ളം എത്തിച്ച് കൊടുക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരാണ് സിദ്ധരമയ്യ സര്‍ക്കാരെന്ന് നരേന്ദ്ര മോദി ആരോപിച്ചു. മുത്തലാഖ് നിയമം തടയാന്‍ ശ്രമിച്ചവര്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കേണ്ടെന്നും മോദി പറഞ്ഞു.

കര്‍ണ്ണാടകയിലെ കര്‍ഷകരുടെ കടം എഴുത്തള്ളുന്നതിന് ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളോട് മോദി മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി രാഹുലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിവിധ റോഡ് ഷോകളില്‍ പങ്കെടുത്തു.

You might also like

-