പ്രതിപക്ഷo ഒരുമിച്ചാൽ മോദിക്ക് തെരെഞ്ഞെടുപ്പിൽ വാരണാസിയിൽ കെട്ടിവച്ചപണം കിട്ടില്ലെന്ന് രാഹുൽ
ബംഗളുരു:വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ചാൽ നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസി വരെ ബി ജെ പി ക്ക് നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സാധ്യതയും താൻ കാണുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു രാജ്യത്തു കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്പി സഖ്യമുണ്ടായാൽ വാരാണസിയിൽവരെ മോദിക്ക് അടിപതറും . ൨൦൧൯ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ബിജെപി വിജയിക്കില് മാത്രമല്ല പലയിടങ്ങളിലും ബി ജെ പി സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പണം തിരികെക്കിട്ടില്ല .
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബംഗളുരുവിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹൽ സംസാരിക്കവെ രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുപി, ബിഹാർ, തമിഴ്നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിപക്ഷ ഐക്യശ്രമങ്ങൾ ചൂണ്ടിക്കാട്ടി, ഈ സംസ്ഥാനങ്ങളിൽ ബിജെപിക്കു വിജയിക്കാൻ കഴിയുമോയെന്നു രാഹുൽ ചോദിച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനുമാത്രമേ ബിജെപിയെ നേരിടാനാകുമെന്നു രാഹുൽ ഓർമ്മിപ്പിച്ചു കര്‍ണാടയിലെ തെരെഞ്ഞെടുപ്പ് രംഗത്ത്.കോൺഗ്രസ്സും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്