പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് മമത ബാനർജിയും മായാവതിയും വിട്ടുനിൽക്കും.
പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്ന് മമത ബാനർജിയും മായാവതിയും വിട്ടുനിൽക്കും.
കഴിഞ്ഞയാഴ്ച നടന്ന ട്രേഡ് യൂണിയൻ പണിമുടക്കിൽ ഇടതുപക്ഷ– തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കോട്ടയിലെ ആശുപത്രിയിൽ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് മായാവതി പങ്കെടുക്കാത്തത്. കോട്ട സന്ദര്‍ശിക്കാത്തതിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും മായാവതി വിമര്‍ച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട അമ്മമാരെ കാണാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കോട്ട സന്ദർശിക്കുന്നില്ലെങ്കിൽ ഉത്തർപ്രദേശിലെ ഇരകളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ താൽപ്പര്യത്തിനും നാടകത്തിനുമാണെന്ന് അവർ ആരോപിച്ചു.