ഡൽഹി / തിരുവന്തപുരം :ഉത്തരേന്ത്യയിലെ പൊടിക്കാറ്റിന് പിന്നാലെ കേരളത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ജാഗ്രത സന്ദേശത്തില്‍ പറയുന്നു.രണ്ട് ദിവസം നിര്‍ണ്ണായകമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍.എട്ടാം തിയതി വരെ രാജ്യത്ത് കാലാവസ്ഥ വ്യതിയാനം രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അടുത്ത രണ്ട് ദിവസങ്ങള്‍ കേരളത്തിന് നിര്‍ണ്ണായകമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ അന്തരീക്ഷത്തില്‍ പൊടികാറ്റിന് സാധ്യതയില്ലെങ്കിലും ശക്തമായ ഇടിമിന്നലോട് കൂടി മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ നിന്ന് മാറി ലക്ഷദീപിന് സമീപം കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര നല്‍കുന്നു.ഇത് വടക്കന്‍ കര്‍ണ്ണാടക, മറാത്തവാഡാ,ദക്ഷിണ മധ്യപ്രദേശിലെ ചില ഭാഗങ്ങളേയും ബാധിച്ചേയ്ക്കാം.
അതേ സമയം കടലില്‍ പോകുന്നതിന് പ്രത്യേക വിലക്കുകളൊന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര നല്‍കിയ മുന്നറിയിപ്പില്‍ ഇല്ല. അടുത്ത രണ്ട് ദിവസത്തേയ്ക്കാണ് സംസ്ഥാനത്ത് കനത്ത് മഴയെങ്കിലും തിങ്കളാഴ്ച്ച് വരെ കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര പ്രവചിക്കുന്നു.