പെ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം അമേരിക്കയിലെ മതസ്ഥാപനങ്ങള്‍ക്ക് ലഭിച്ചത് 7.3 ബില്യന്‍ ഡോളര്‍
കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും മോര്‍ട്ട്‌ഗേജ്, യൂട്ടിലിറ്റി എന്നിവര്‍ക്കും ആവശ്യമായ ഫണ്ട് ഇനത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് വിതരണം ചെയ്തത് 7.3 ബില്യണ്‍ ഡോളറാണ്.
ഡാലസ് : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും മോര്‍ട്ട്‌ഗേജ്, യൂട്ടിലിറ്റി എന്നിവര്‍ക്കും ആവശ്യമായ ഫണ്ട് ഇനത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് വിതരണം ചെയ്തത് 7.3 ബില്യണ്‍ ഡോളറാണ്. ജൂലായ് 6ന് പ്രസിദ്ധീകരിച്ച ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മുകളില്‍ ചൂണ്ടികാട്ടിയ ആവശ്യങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കുകയാണെങ്കില്‍ ലഭിച്ച തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ഏപ്രില്‍ 3ന് ആരംഭിച്ച പിപിപിയുടെ ഭാഗമായി അമേരിക്കയിലെ പതിനായിരത്തില്‍ പരം കത്തോലിക്കാ ദേവാലയങ്ങള്‍, നൂറുകണക്കിന് ജൂയിഷ് ഗ്രൂപ്പുകള്‍, കേരളം ആസ്ഥാനമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മതവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഡാലസിലെ മെഗാ ചര്‍ച്ചായ ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന് 2 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെയാണ് പിപി പിയായി ലഭിച്ചിട്ടുള്ളത്. ഈ മെഗാ ചര്‍ച്ചിലാണ് കഴിഞ്ഞ മാസം അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സന്ദര്‍ശിച്ച് ഫ്രീഡം റാലി ആഘോഷങ്ങള്‍ പങ്കെടുത്ത് സന്ദേശം നല്‍കിയത്. ഇവിടെയുള്ള സീനിയര്‍ പാസ്റ്റര്‍ റോബര്‍ട്ട് ജഫ്രസണ്‍ പ്രസിഡന്റ് ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്‌വൈസറി ബോര്‍ഡ് അംഗം കൂടിയാണ്.മതസ്ഥാപനങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രത്യേക ആവശ്യത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുകയില്ല എന്നാണ് ഷെറി ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്. ക്രിസ്തീയ സാക്ഷ്യം പരിപാവനമായി കരുതുന്ന ഒരു മതസ്ഥാപനവും അതിനു മുതിരുകയില്ല. മറിച്ചു സംഭവിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക മാത്രമല്ല. തുക തിരിച്ചു പലിശ സഹിതം അടയ്‌ക്കേണ്ടി വരുമെന്ന് സൂചനയും നല്‍കിയിട്ടുണ്ട്.